ആ​ൽ​ബ​നി: ന്യൂ​യോ​ർ​ക്കി​ലെ അ​ൽ​ബ​നി​യി​ലെ വീ​ട്ടു​മു​റ്റ​ത്ത് വ​ച്ച് മി​ക്സ​ഡ് ബ്രീ​ഡ് പി​റ്റ്ബു​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ന് ദാ​രു​ണാ​ന്ത്യം. ന്യൂ​യോ​ർ​ക്കി​ലെ ഷെ​നെ​ക്‌​ട​ഡി​യി​ൽ താ​മ​സി​ക്കു​ന്ന ജ​യിം​സ് പ്രൊ​വോ​സ്റ്റ്(59) ആ​ണ് മ​രി​ച്ച​ത്.

എ​ന്തി​നാ​ണ് ജ​യിം​സ് ഇ​വി​ടെ എ​ത്തി​യ​തെ​ന്ന് അ​റ​യി​ല്ലെ​ന്നും സ്ഥ​ല​ത്ത് എ​ത്തി​യ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ഒരു നാ​യയെ വെ​ടി​വ​ച്ച് കൊ​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തോ​ടെ മ​റ്റ് നാ​യ്ക്ക​ൾ ഓ​ടി പോ​യി. നാ​യ​യു​ടെ സം​ര​ക്ഷ​ക​ൻ എ​ത്തി​യാ​ണ് പി​ന്നീ​ട് ഇ​വ​യെ കൂ​ട്ടി​ലാ​ക്കി​യ​ത്.

ഇയാളുടെ വീ​ട്ടി​ൽ നി​ന്ന് 15 നാ​യ്ക്കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 24 മി​ക്സ​ഡ് ബ്രീ​ഡ് പി​റ്റ്ബു​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ്ക്ക​ളെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യെ​ന്നും പോലീ​സ് അ​റി​യി​ച്ചു.