ഫി​ലാ​ഡ​ൽ​ഫി​യ: തി​രു​ബാ​ല സ​ഖ്യ​ത്തി​ന്‍റെ (ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ്) 2024 – 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ത​ല​ത്തി​ലു​ള്ള ഉ​ദ്‌​ഘാ​ട​നം ഒ​ക്‌ടോ​ബ​ർ 13ന് ​ന​ട​ത്ത​പ്പെ​ടും. ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് ജോ​ൺ ന്യൂ​മാ​ൻ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​നി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ന്നേ ദി​വ​സം ത​ന്നെ ക്നാ​നാ​യ റീ​ജി​യ​ണി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും ഹോ​ളി ചൈ​ൽ​ഡ് ഹു​ഡി​ന്‍റെ 2024 – 2025 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ യൂ​ണി​റ്റ് ത​ല ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.