ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡ സെന്റ് തോമസ് ഓർത്ത്ഡോക്സ് പള്ളി പോംബെനോ ബീച്ച് ഇടവകയുടെ പെരുന്നാളും ഡയറക്ടറി പ്രകാശനവും ഈ മാസം 25, 26 തീയതികളിൽ നടത്തുന്നു. 20ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം കൊടിയേറുന്നതോടെ കൂടി പെരുന്നാളിന് തുടക്കം കുറിക്കും.
25ന് വൈകുന്നേരം 6.30ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത ഡോ. തോമസ് മാർ ഇവാനിയോസ് തിരുമേനിയുടെ കാർമികത്തിൽ സന്ധ്യാപ്രാർഥനയും റാസയും നടത്തപ്പെടും.
26ന് ശരാവിലെ 8.30ന് തിരുമേനിയുടെ കാർമികത്തിൽ വിശുദ്ധ മൂന്നിൽമേൽ കുർബാനയും തുടർന്നു ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കൂടി ഭക്തി നിർഭരമായ റാസയും ആശീർവാദവും ഇടവകയിലെ എല്ലാ മെമ്പർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഡയറക്ടറി പ്രകാശനവും നടത്തപ്പെടുന്നു.
പെരുന്നാളിന്റെ സ്പോൺസേഴ്സ് ആയ 11 കുടുബങ്ങൾ പള്ളിക്കമ്മിറ്റിയോടു ചേർന്ന് പെരുന്നാളിന് വേണ്ട ഒരുക്കങ്ങൾ നടത്തുന്നു. ഭക്തിനിർഭരമായി നടത്തപ്പെടുന്ന ഈ പെരുനാളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. എബി എബ്രഹാം അറിയിച്ചു.
ഡയറക്ടറി എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ വികാരി ഫാ. എബി എബ്രഹാം, ട്രസ്റ്റി മനോജ് തോമസ്, സെക്രട്ടറി മോൻസി ജോർജ്, ജിനു ഗീവർഗീസ്, കോര വർഗീസ്, അജി പി. തോമസ്, ജോസ് മാത്യു, ഷിബി പോൾ, സാലി ചെറിയാൻ എന്നിവർ ഡയറക്ടറിയുടെ പ്രകാശനത്തിന് വേണ്ടി പ്രവർത്തിക്കുന്നു.