പാലാരിവട്ടം റിനൈ കൊളോസിയത്തിലാണ് സമ്മേളനം നടക്കുക. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് സംസ്‌ഥാന സമിതി യോഗം ചേരും. വൈകിട്ട് അഞ്ചിന് വിളംബര ജാഥ നടക്കും.വെള്ളിയാഴ്ച രാവിലെ 10 ന് വ്യവസായ മന്ത്രി പി രാജീവ് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും.

മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം എൽ എ, ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻ പിള്ള, ബി ജെ പി സംസ്‌ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5.30 ന് സാംസ്കാരിക സായാഹ്നം മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്യും. കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയാകും. സംവിധായകൻ വിനയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

പ്രൊഫ. എം കെ സാനു, മുതിർന്ന മാധ്യമപ്രവർത്തകൻ പി രാജൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് രാജേഷ് ചേർത്തലയുടെ സംഗീത പരിപാടി നടക്കും.

19 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്‌ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ എം പി, ഉമാ തോമസ് എം എൽ എ, പ്രൊഫ. കെ വി തോമസ് തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 3.30 നു സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായി പങ്കെടുക്കും.