ലേലം ഒഴിവാക്കി അനുമതി നല്‍കാൻ ഫീസ് നിശ്ചയിക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. വരുമാനത്തിന്റെ ഒരു ശതമാനം സ്പെക്‌ട്രം ഫീസായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഇലോണ്‍ മസ്കിന്റെ സ്റ്റാർ ലിങ്കും ജെഫ് ബെസോസ് നേതൃത്വം നല്‍കുന്ന കൈപ്പറും ട്രായ്ക്ക് കത്തെഴുതിയിരുന്നു. സാറ്റലൈറ്റുകള്‍ വഴി ഇന്റർനെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന (സാറ്റ്‌കോം) സേവനങ്ങള്‍ നല്‍കുന്നതിന് 20 വർഷത്തെ ലൈസൻസ് അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സ്പെക്‌ട്രം ചാർജുകള്‍ വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ താഴെയായി കുറയുമ്ബോള്‍ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഉപഗ്രഹ സേവനങ്ങള്‍ വാഗ്ദാനം ചെയ്യാൻ കഴിയും. ഒറ്റപ്പെട്ട മേഖലകളില്‍പോലും വേഗമേറിയതും താങ്ങാനാവുന്നതുമായ ബ്രോഡ്‌ബാൻഡ് ലഭിക്കും.