സി.ഡി.എമ്മില്‍ പണമിടാനെത്തിയ ആളുടെ എ.ടി.എം. കാര്‍ഡ് തന്ത്രപൂര്‍വം കൈക്കലാക്കി മുങ്ങിയ പ്രതി അറസ്റ്റിൽ. 74,000 രൂപ പിന്‍വലിച്ച് കടന്ന പ്രതിയെ ഏഴരമാസത്തിനുശേഷമാണ് മറയൂര്‍ പോലീസ് പിടികൂടിയത്.
കണ്ണൂര്‍ ആലക്കോട് ഉദയഗിരി കുന്നേലില്‍ ഷിജു രാജ് (33)ആണ് പിടിയിലായത്. മുണ്ടക്കയത്തിന് സമീപം ഇളങ്കാട് ടോപ്പില്‍ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
2024 മാര്‍ച്ച് 14-ന് രാവിലെ 10.30-നാണ് സംഭവം. മറയൂരിലെ എസ്.ബി.ഐ.യുടെ സി.ഡി.എം. കൗണ്ടറില്‍ പണം നിക്ഷേപിക്കാനെത്തിയ കാന്തല്ലൂര്‍ പെരടി പള്ളം സ്വദേശി ദുരൈരാജാണ് തട്ടിപ്പിന് ഇരയായത്. ദുരൈരാജിന് സി.ഡി.എമ്മില്‍ പണം ഇടാന്‍ അറിയില്ലായിരുന്നു. അതിനാല്‍ ആ സമയം കൗണ്ടറിലുണ്ടായിരുന്ന ഷിജു രാജിനോട് സഹായം തേടി. ഇയാള്‍ ദുരൈരാജിൻ്റെ എ.ടി.എം. വാങ്ങി പിന്‍നമ്പര്‍ ചോദിച്ചറിഞ്ഞ് രണ്ട് പ്രാവശ്യമായി അക്കൗണ്ടിേലക്ക് പണമിട്ടു.