ഫ്ലോറിഡ: ഒർലാൻഡോ സെന്റ് എഫ്രേം യാക്കോബായ സുറിയാനിപ്പള്ളിയിൽ ഭാരതത്തിലെ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ അനുസ്മരണ പ്രാർഥനയും ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമയും നടത്തപ്പെട്ടു .
കാതോലിക്കാ ബാവായുടെ വിയോഗദിനമായിരുന്ന ഒക്ടോബർ 31ന് വൈകിട്ട് സന്ധ്യാനമസ്കാരവും അനുസ്മരണ പ്രാർഥനകളും ഇടവക വികാരി റവ .ഫാ. ബെന്നി ജോർജിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.
കൂടാതെ കബറടക്ക ശുശ്രൂഷകൾ നടത്തപ്പെട്ട നവംബർ രണ്ടിന് പ്രഭാത നമസ്കാരത്തിനും വി. കുർബാനയ്ക്കും ശേഷം ശ്രേഷ്ഠ ബാവയ്ക്ക് വേണ്ടിയുള്ള പ്രത്യേക ധൂപപ്രാർഥനകളും അനുസ്മരണ പ്രസംഗവും റവ. ഫാ. ജെയിംസ് മുളംതാനത്തിന്റെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെട്ടു .
ശ്രേഷ്ഠ ബാവയുടെ സഭയെക്കുറിച്ചുള്ള ദീർഘവീക്ഷണവും അചഞ്ചലമായ അന്ത്യോഖ്യാ വിശ്വാസവും പെരുമാറ്റത്തിലെ വിനയവും പ്രാർഥന നോമ്പ് മുതൽ കാര്യങ്ങളിലുള്ള തീഷ്ണതയും ദൈവമാതാവിനോടുള്ള പ്രത്യേക ഭക്ത്യാദരവുകളും എല്ലാവരും മാതൃകയാക്കേണ്ടതാണെന്നു വന്ദ്യ വൈദീകർ ഓർമിപ്പിച്ചു.
നേരത്തെ തീരുമാനിച്ചതനുസരിച്ചു പരിശുദ്ധ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മദിനം ലളിതമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. ധൂപപാർഥനയ്ക്കും കൈമുത്തിനും ശേഷം നേർച്ചവിളമ്പോടെ ഓർമ്മ ചടങ്ങുകൾ അവസാനിച്ചു
കൂടുതൽ വിവരങ്ങൾക്ക്: റവ .ഫാ . ബെന്നി ജോർജ് (വികാരി) – 9789303047, എൽദോ മാത്യു (ട്രസ്റ്റി ) – 4077299092, സിജു ഏലിയാസ് (സെക്രട്ടറി ) – 8133686820.