നടപടിക്രമങ്ങൾ പാലിക്കാതെ റോഡ് വീതി കൂട്ടുന്ന പദ്ധതിക്കായി വീടുകൾ പൊളിക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷമായി വിമർശനം.
മുൻകൂർ അറിയിപ്പ് കൂടാതെ മഹാരാജ്ഗഞ്ച് ജില്ലയിലെ വീട് 2019 ൽ തകർത്തുവെന്ന് ആരോപിച്ച് മനോജ് തിബ്രേവാൾ ആകാശ് സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്.
ഔപചാരികമായ നോട്ടീസ് നൽകാതെ വീടുകൾ ബുൾഡോസർ ചെയ്യുന്നതിൻ്റെ നിയമസാധുതയെയും ധാർമ്മികതയെയും ചോദ്യം ചെയ്യുന്ന സംസ്ഥാന സർക്കാരിൻ്റെ സമീപനത്തെ ബെഞ്ച് വാദത്തിനിടെ രൂക്ഷമായി വിമർശിച്ചു.