ജയിലിൽ കഴിയുന്ന ബാരാമുള്ള ലോക്‌സഭാ എംപി എഞ്ചിനീയർ റാഷിദിൻ്റെ സഹോദരൻ ഖുർഷിദ് അഹമ്മദ് ഷെയ്ഖ് ആർട്ടിക്കിൾ 370 ൻ്റെ ബാനർ പ്രദർശിപ്പിച്ചതിനെ തുടർന്ന് ജമ്മു കശ്മീർ നിയമസഭ വ്യാഴാഴ്ച നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇത് ചില അംഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിയിലേക്കും നയിച്ചു.

ലാംഗേറ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അവാമി ഇത്തേഹാദ് പാർട്ടി എംഎൽഎയായ ഖുർഷിദ് അഹമ്മദ് ഷെയ്ഖ് ബാനർ പ്രദർശിപ്പിച്ചതിനെ ബിജെപി നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ എതിർത്തതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്.

തൽഫലമായി സ്പീക്കർ അബ്ദുൾ റഹീം റാത്തർ സഭാനടപടികൾ തൽക്കാലത്തേക്ക് നിർത്തിവച്ചു.