കോണ്‍ഗ്രസ് വനിതാനേതാക്കള്‍ താമസിച്ച ഹോട്ടല്‍മുറികളില്‍ പോലീസ് നടത്തിയ പാതിരാ റെയ്ഡിനെച്ചൊല്ലി ആശയക്കുഴപ്പം. കേസ് എടുക്കണമെന്ന് പോലീസിന് സമ്മർദ്ദം.

സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് പോലീസ് മൊഴി എടുക്കും.
മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കണോ എന്ന് തീരുമാനിക്കും. ഹോട്ടലിലേക്കു കള്ളപ്പണം എത്തിയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു പറയുന്നത്.

കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് നാലു കോടി രൂപ ഷാഫി പറന്പിലിനു നല്‍കിയെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞിട്ടുണ്ടെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.
എന്നാൽ യാതൊരു തെളിവും ഇല്ലാതെ കേസ് രജിസ്റ്റർ ചെയ്യുന്നത് എങ്ങനെയെന്ന ചോദ്യം പോലീസിനെ കുഴപ്പിക്കുന്നു. ഷാഫി പറമ്പില്‍ പോലീസിനു തെറ്റായ വിവരംനല്‍കി നാടകംകളിച്ചെന്നാണ് മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി പി. സരിന്‍റെ ആരോപണം.

ഇല്ലാത്ത വസ്തുതയ്ക്കു പിറകേ കാര്യങ്ങള്‍ കൊണ്ടുപോയി താത്കാലിക ലാഭമുണ്ടാക്കുന്നതിനുള്ള സ്ഥിരം കുബുദ്ധികളുടെ ശ്രമമാണോയെന്നും ഈ രീതി കഴിഞ്ഞ മൂന്നുതവണ ജയിച്ച എംഎല്‍എയ്ക്കുണ്ടെന്നും, ഷാഫി പറന്പലിനെ ഉദ്ദേശിച്ച്‌ ഡോ. സരിൻ പറഞ്ഞു.