ഹോളിവുഡ്: ഹൊറർ സിനിമകളിലൂടെ പ്രശസ്തനായ ബിഗ് സ്ക്രീൻ, ടെലിവിഷൻ താരം ടോണി ടോഡ് (69) അന്തരിച്ചു. നവംബർ 6 നാണ് ലോസ് ഏഞ്ചൽസിലെ വസതിയിൽ വച്ച് ടോഡ് അന്തരിച്ചത്. കുടുംബം ഇറക്കിയ വാര്‍ത്ത കുറിപ്പിലാണ് നടന്റെ മരണം സ്ഥിരീകരിച്ചത്.
250 ഓളം ചലച്ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട താരം 1992 ല്‍ ഇറങ്ങിയ കാൻഡിമാന്‍ എന്ന ചിത്രത്തിലെ കൊലയാളിയുടെ വേഷത്തിലൂടെ ആണ് ശ്രദ്ധേയനായത്. 2021 ല്‍ ഇതിന്റെ രണ്ടാം ഭാഗത്തിലും ഇദ്ദേഹം അഭിനയിച്ചിരുന്നു. ഫൈനൽ ഡെസ്റ്റിനേഷനിലെ വേഷവും, ഒലിവര്‍ സ്റ്റോണ്‍ സംവിധാനം ചെയ്ത് 1986 ല്‍ പുറത്തിറങ്ങി പ്ലാറ്റൂണിലെ വേഷവും ഏറെ ശ്രദ്ധേയമായിരുന്നു.