പോഷകാഹാരത്തിന്റെ കേന്ദ്രമാണ് ആപ്പിൾ. കലോറി കുറഞ്ഞതും പോഷകങ്ങൾ നിറഞ്ഞവയുമാണിവ. വിറ്റാമിൻ സി,​ ഫെെബർ എന്നിവയും ആപ്പിളിൽ ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. ആപ്പിളിൽ പൊട്ടാസ്യവും നാരുകളും അടങ്ങിയിരിക്കുന്നു.

ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. നാരുകൾ ദഹനത്തെ സഹായിക്കുകയും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു. എന്നാൽ പലപ്പോഴും നാം വാങ്ങുന്ന ആപ്പിൾ ചീഞ്ഞതോ കേടായതോ ആയിരിക്കാം. ചിലപ്പോൾ മധുരവും കാണില്ല. ശരിയായ രീതിയിൽ ആപ്പിൾ തിരഞ്ഞെടുക്കാൻ ഇപ്പോഴും പലർക്കും അറിയില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല രുചിയുള്ള ആപ്പിൾ സ്വന്തമാക്കാം. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?

തൂക്കം

കടയിൽ നിന്ന് ആപ്പിൾ വാങ്ങുമ്പോൾ വലിപ്പം കുറഞ്ഞതും സാധാരണ ഭാരമുള്ളതും നോക്കി വാങ്ങുക. കടക്കാർ എടുത്ത് തരുന്നതിന് പകരം നിങ്ങൾ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

നിറം

കടുംചുവപ്പ് കണ്ട് ആപ്പിൾ തിരഞ്ഞെടുക്കരുത്. അവയുടെ ഉള്ളിൽ ചിലപ്പോൾ കേട് കാണാം. എപ്പോഴും ചുവപ്പ്- പച്ച മിക്‌സഡ് നിറമുള്ള ആപ്പിൾ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. അതിന് മധുരവും രുചിയും കൂടുതൽ ആയിരിക്കും.

മണം

ആപ്പിൾ വാങ്ങുന്നതിന് മുൻപ് അവ മണത്ത് നോക്കുന്നത് വളരെ നല്ലതാണ്. നല്ല മധുരമുള്ള ആപ്പിളിന് നല്ല മണമുണ്ടാകും.