മിന്നും ഫോമിലുള്ള താരം 890 പോയിന്റുകളോടെയാണ് സ്ഥാനം നിലനിർത്തിയത്. ബൗളിങില്‍ മികവ് തുടർന്നപ്പോള്‍ സൂപ്പർ താരങ്ങളടക്കമുള്ള ഇന്ത്യൻ ബാറ്റർമാർക്ക് തിരിച്ചടി നേരിട്ടു.

വിരാട് കോഹ്ലി, രോഹിത് ശർമ, ഋഷഭ് പന്ത് അടക്കമുള്ള താരങ്ങള്‍ സ്ഥാനക്രമത്തില്‍ പിന്നോട്ട് പോയി. മൂന്ന് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഋഷഭ് പന്ത് ഒൻപതാം റാങ്കിലാണ്. 724 പോയിന്റാണ് താരത്തിനുള്ളത്. ആറു സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട സൂപ്പർതാരം വിരാട് കോഹ്ലി 20-ാം സ്ഥാനത്തും, അഞ്ചു സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് നായകൻ രോഹിത് ശർമ്മ 31-ാം സ്ഥാനത്തുമാണ്.

811 പോയിന്റുകളോടെ നാലാം സ്ഥാനം നിലനിർത്തിയ യുവതാരം യശ്വസി ജയ്സ്വാളാണ് പട്ടികയില്‍ മുന്നിലുള്ള ഇന്ത്യൻ ബാറ്റർ. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ശുഭ്മാൻ ഗില്ലിനു മാത്രമാണ് നേട്ടമുണ്ടാക്കാനായത്.