പാലക്കാട് സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി 4 കുട്ടികൾ മരിച്ചു. 1 വിദ്യാർത്ഥിയ്ക്ക് പരിക്ക്. ഈ കുട്ടികളുടെ നില അതീവഗുരുതരമെന്നാണ് വിവരം.
പാലക്കാട് മണ്ണാർക്കാട് കല്ലടിക്കോട്ട് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് സിമൻ്റ് ലോറി ഇടിച്ചുകയറി 4 വിദ്യാർത്ഥികൾ മരിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.
കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. കൊല്ലപ്പെട്ട 4 പേരും പെൺകുട്ടികളാണ്.
തച്ചമ്പാറയിലെയും മണ്ണാർക്കാട്ടെയും ആശുപത്രികളിലാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. കുട്ടികളെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.
നാട്ടുകാരാണ് ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ ആദ്യം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പിന്നീട് പൊലീസും സ്ഥലത്തെത്തി.
നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.
സിമൻ്റ് കയറ്റി വന്ന ലോറിയാണ് സ്കൂൾ ബസ്സുമായി കൂട്ടിയിടിച്ചത്.
റോഡിൽ നിന്നും ലോറി നീക്കം ചെയ്തു.