അനുജൻ മാധവ് സുരേഷിനെ എന്തിനാണ് പൃഥ്വിരാജുമായിട്ട് താരതമ്യം ചെയ്യുന്നതെന്ന് ഗോകുൽ സുരേഷ്. മാധവിന്റെ പെരുമാറ്റവും സംസാരവും പൃഥ്വിരാജിനെ പോലെ തോന്നിക്കുന്നുവെന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗോകുൽ. കാളിദാസ് ജയറാമിന്റെ വിവാഹത്തിന് എത്തിയഗോകുലിനോട് ഓൺലൈൻ മാദ്ധ്യമങ്ങൾ ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മറുപടി.
”ഈ ചോദ്യത്തിൽ ഒരുപാട് വൈരുദ്ധ്യങ്ങളുണ്ട്. വെറുതെ കാണുന്ന പ്രേക്ഷകന് ഒരു രസം എന്നേയുള്ളൂ. ആദ്യമായിട്ട് സിനിമ ചെയ്യുന്ന പയ്യനാണ് മാധവ്. രാജുവേട്ടന്റെ എക്‌സ്പീരിയൻസിന് അവന്റെ പ്രായമുണ്ട്. സ്കൂൾ ടൈമിൽ ഞാൻ പൃഥ്വിരാജ് ഫാൻ ബോയി ആയിരുന്നു. മാധവ് വളരെ കോൺഫിഡന്റ് ആണ്. രാജുവേട്ടനുമായിട്ട് എന്തിനാ കംപയർ ചെയ്യുന്നേ? എന്റെ അച്ഛനുമായിട്ട് എന്താ കംപയർ ചെയ്യാത്തേ എന്നാ ഞാൻ ആലോചിക്കുന്നേ. അച്ഛനെ പോലെ തന്നാ അവൻ സംസാരിക്കുന്നേ. പിന്നെ, കുറച്ചുകൂടി ചെറിയ പ്രായമല്ലേ? അതിന്റെ ചോരത്തിളപ്പിലുള്ള സംസാരമായിട്ടാ എനിക്ക് തോന്നുന്നത്.”- ഗോകുൽ സുരേഷിന്റെ പ്രതികരണം.
മോഡലായ താരിണി കലിംഗരായരെയാണ് കാളിദാസ് താലിചാർത്തിയത്. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. 2022ൽ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് താരിണിയും പങ്കെടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാകുന്നത്. നീലഗിരി സ്വദേശിയായ താരിണി 2019ൽ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് കിരീടം ചൂടിയിരുന്നു. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് ആയി. 2022ലെ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിലും പങ്കെടുത്തു. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദമുണ്ട്.