സ്ഥാനത്ത് വാഹന അപകടങ്ങൾ പതിവായ ബ്ലാക് സ്പോട്ടുകളിൽ പശിരോധന കർശനമാക്കാൻ തീരുമാനം. ഈ സ്ഥലങ്ങളിൽ പോലീസ് – മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും.  റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ ഗതാഗത വകുപ്പുമായി ചേർന്ന് രാത്രിയും പകലും പരിശോധന കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം. 

മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ നടത്താനും തീരുമാനമായിട്ടുണ്ട്.  സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കർമ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി നോജ് എബ്രഹാം വിളിച്ച യോഗം നാളെ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ഓൺലൈനായാണ് യോഗം. 

യോഗത്തിൽ ജില്ലാ പൊലിസ് മേധാവിമാർ, റെയ്ഞ്ച് ഡിഐജി- ഐജിമാർ തുടങ്ങിയവർ പങ്കെടുക്കും. ബ്ലാക് സ്പോർട്ടുകള്‍ കേന്ദ്രീകരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്ന പദ്ധതിയായിരിക്കും യോഗത്തിലെയും പ്രധാന ചർച്ച. അതേസമയം അപകടങ്ങൾ കുറയ്ക്കാൻ പോലീസുമായി ചേർന്ന് സംയുക്ത പരിശോധന നടത്തുന്ന കാര്യത്തിൽ ഡിജിപിക്ക് ഗതാഗത കമ്മീഷണർ കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.