ലോകപ്രശസ്ത തബല വിദ്വാൻ സാക്കിർ ഹുസൈൻ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ അന്തരിച്ചു. 73 വയസ്സായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹുസൈൻ്റെ നില വഷളായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിൻ്റെ മരണം സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ ഞായറാഴ്ച പുറത്തുവന്നിരുന്നു. പക്ഷേ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ച കുടുംബം വാർത്ത തള്ളി രംഗത്തെത്തിയിരുന്നു.
“ലോകത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളായ സക്കീർ ഹുസൈൻ, 73-ആം വയസ്സിൽ സാൻ ഫ്രാൻസിസ്കോയിൽ ഇഡിയൊപാത്തിക് പൾമണറി ഫൈബ്രോസിസ് ബാധിച്ച് അന്തരിച്ചു”. തിങ്കളാഴ്ച രാവിലെ, അദ്ദേഹത്തിൻ്റെ കുടുംബം ഇന്ത്യ ടുഡേയോട് സ്ഥിരീകരിച്ചു