വീട്ടിൽ നിരന്തരമായി സംഭവിക്കുന്ന വഴക്കുകളിൽ മനംനൊന്ത് 27 കാരിയായ യുവതി ജീവനൊടുക്കി.  ഗുജറാത്തിലെ പാലൻപൂരിലാണ് സംഭവം. വീട്ടിനുള്ളിൽവെച്ച് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കാമുകന് തൻ്റെ മരണത്തെക്കുറിച്ച് രണ്ട് വീഡിയോകൾ റെക്കോർഡുചെയ്‌ത് അയയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ യുവതി അയാളോട് അവനോട് ക്ഷമാപണം നടത്തുകയും ചെയ്യുന്നു. 

പാലൻപൂരിലെ താജ്‌പുര മേഖലയിൽ സഹോദരിയോടൊപ്പം താമസിച്ചിരുന്ന രാധ എന്ന യുവതി അവിടെ ബ്യൂട്ടി സലൂൺ നടത്തിയിരുന്നതായി പോലീസ് പറയുന്നു. ഡിസംബർ 16 തിങ്കളാഴ്ചയാണ് രാധയെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അവളെ കണ്ട സഹോദരി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്ക് മരണം സംഭവിച്ചിരുന്നു. 

മരിക്കുന്നതിന് തൊട്ടുമുൻപ് അവൾ തൻ്റെ കാമുകനെ അഭിസംബോധന ചെയ്ത് രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള രണ്ട് വീഡിയോ റെക്കോർഡുചെയ്‌തിരുന്നു, “ദയവായി എന്നോട് ക്ഷമിക്കൂ, നിങ്ങളെ അറിയിക്കാതെ ഞാൻ തെറ്റായ നടപടി സ്വീകരിക്കുന്നു, സങ്കടപ്പെടരുത്. നിങ്ങളുടെ ജീവിതം, എപ്പോഴും സന്തോഷമായിരിക്കുക, ഞാൻ ആത്മഹത്യ ചെയ്തുവെന്ന് കരുതരുത് ഞാൻ വീടും വഴക്കും കൊണ്ട് മടുത്തു, നീ സന്തോഷമായി ഇരുന്നു എല്ലാവരെയും സന്തോഷിപ്പിക്കൂ.