ശ്രീരാമൻ്റെയും കൃഷ്ണൻ്റെയും ബുദ്ധൻ്റെയും പാരമ്പര്യങ്ങൾ ഇന്ത്യയിൽ നിലനിൽക്കുമെന്നും ബാബറിൻ്റെയും ഔറംഗസേബിൻ്റെയും പാരമ്പര്യം മങ്ങുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പ്രസ്താവന. തിങ്കളാഴ്ച നടന്ന നിയമസഭ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

മുദ്രാവാക്യം വിളിക്കുന്നതും ഹിന്ദു റാലികൾ മുസ്ലീം ആധിപത്യമുള്ള പ്രദേശത്തുകൂടി കടന്നുപോകാൻ അനുവദിക്കുന്നതും വർഗീയ കലാപത്തിന് പ്രേരിപ്പിക്കുമെന്ന പ്രതിപക്ഷത്തിൻ്റെ നിർദ്ദേശത്തെ എതിർത്തായിരുന്നു പരാമർശം.

മുസ്ലീം ആധിപത്യമുള്ള പ്രദേശത്ത് ഹിന്ദു ഘോഷയാത്ര നടത്തരുതെന്ന് ഭരണഘടനയിൽ എവിടെയാണ് എഴുതിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.