ബര്‍ലിന്‍: ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പാർലമെൻ്റിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു. ഇത് ഫെബ്രുവരിയിൽ നേരത്തെയുള്ള തിരഞ്ഞെടുപ്പിന് വഴിയൊരുക്കി.

ദി ഗാർഡിയൻ റിപ്പോർട്ട് അനുസരിച്ച് 207 വോട്ടുകൾ  ഷോൾസിന് അനുകൂലമായി  394 പേർ പിന്തുണച്ചില്ല. 116 പേർ  വിട്ടുനിന്നു. ബാലറ്റ് വിജയിക്കാൻ ഷോൾസിന് 367 വിശ്വാസ വോട്ടുകൾ ആവശ്യമായിരുന്നു.

ത്രികക്ഷി കൂട്ടുമുന്നണിയിലെ ഒരു കക്ഷിയെ സസ്പെന്‍സ് ചെയ്തതോടെയാണ് ചാൻസലർ വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടി വന്നത്.