അടൂർ ഏനാദിമംഗലം മങ്ങാട് ഗണപതിച്ചിറയിൽ കെട്ടിയിട്ടിരുന്ന പോത്ത് ചിറയിലേക്ക് വീണു ചത്തത് കണ്ട ഉടമസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. ഗണപതിച്ചിറ തെക്കേതിൽ രാജൻ (75) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം.

കെട്ടിയിട്ടിരുന്ന പോത്ത് 6 അടിയോളം താഴ്ചയുള്ള ചിറയിലേക്ക് വീഴുകയായിരുന്നു. ഇതോടെ കഴുത്തിൽ കയർ മുറുകിയാണ് പോത്ത് ചത്തത്. പോത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമസ്ഥൻ മോഹാലസ്യപ്പെട്ടു വീണതറിഞ്ഞ് മകൻ അദ്ദേഹത്തെ ആശുപത്രിലേക്ക് കൊണ്ടുപോയി എങ്കിലും ജീവൻ രക്ഷിക്കാനായില്ല