ടഞ്ഞ ജനാലകളിലേക്കല്ല തുറന്നുകിടക്കുന്ന വാതിലുകളിലേക്ക് നോക്കുക എന്നുപറയാറുണ്ട്. അവിടെ അനന്തമായ സാധ്യതകൾ നമ്മെ കാത്തിരിക്കുന്നുണ്ടാകും. അത് കണ്ടെത്തി മുന്നോട്ടുപോകുക. 17-കാരൻ ആര്യൻ സിങ് കുഷ്വയുടെ ജീവിതത്തേയും ഇങ്ങനെ ചുരുക്കികെട്ടാം.

കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം മോഹിച്ചിരുന്ന വിദ്യാർഥിയായിരുന്നു ആര്യൻ. അതിനായി കുറേ പ്രയത്നിച്ചു. എന്നാൽ അതെല്ലാം വിഫലമാകുന്നതാണ് കണ്ടത്. ഒടുവിൽ പ്രവേശനത്തിനായി സമർപ്പിച്ച അപേക്ഷ തള്ളിക്കൊണ്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് അറിയിപ്പും ലഭിച്ചു. എന്നാൽ ആര്യനെ കാത്തിരുന്നത് മറ്റൊന്നാണ്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം നിഷേധിച്ച അതേ ദിവസം തന്നെ ആര്യന്റെ സ്റ്റാർട്ട്പ്പ് കുതിച്ചുയർന്നു. അപ്രതീക്ഷിതമായൊരു ട്വിസ്റ്റ്.

സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെ ഇക്കാര്യം ആര്യൻ തന്നെയാണ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ചിത്രങ്ങളും 17-കാരൻ പങ്കുവെച്ചിട്ടുണ്ട്. ഒരു ചിത്രം യൂണിവേഴ്സിറ്റിയുടെ അറിയിപ്പാണ്. മറ്റു രണ്ടു ചിത്രങ്ങൾ സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ടുള്ളതാണ്.

സ്റ്റാൻഫോർഡിൽ നിന്ന് പ്രവേശനം നിഷേധിച്ചു, അതേദിവസം ആകെ ഉപയോക്താക്കളുടെ എണ്ണം 2,20000 ആയി. ഒരു ദിവസം ആദ്യമായി രണ്ട് മില്ല്യൺ ഇംപ്രഷൻ ലഭിച്ചു. പത്തായിരം ഡോളർ ഗ്രാന്റ് ലഭിച്ചു. കടുത്ത നഷ്ടമെങ്കിലും ഉഗ്രൻ തിരിച്ചുവരവിലാണെന്നും ആര്യൻ ട്വിറ്ററിൽ കുറിച്ചു. ആര്യന്റെ ഈ നേട്ടത്തെ പ്രശംസിച്ചുകൊണ്ട് പലരും കമന്റുകളിട്ടിട്ടുണ്ട്.