മുംബൈ: ഇന്ത്യയുടെ മുൻ പേസ് ബൗളർ സഹീർ ഖാന്റെ ബൗളിങ് ആക്ഷനുമായി സാമ്യമുള്ള ഒരു പെൺകുട്ടിയുടെ വീഡിയോ പങ്കുവെച്ച് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. സഹീർ ഖാനെ ടാഗ് ചെയ്താണ് സച്ചിൻ, സുശീല മീണ എന്ന പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
‘സുഗമം, ആയാസരഹിതം, കണ്ടിരിക്കാനും രസകരം. സുശീല മീണയുടെ ബൗളിങ് ആക്ഷൻ താങ്കളുടെ ആക്ഷനെ ഓർമിപ്പിക്കുന്നു. താങ്കൾക്ക് അങ്ങനെ തോന്നുന്നുണ്ടോ?’-സഹീർ ഖാനെ ടാഗ് ചെയ്ത് സച്ചിൻ കുറിച്ചു. തന്റേതിനേക്കാൾ മികച്ച ആക്ഷനാണ് ഇതെന്ന് സഹീറിന്റെ മറുപടിയും ഒട്ടും വൈകാതെ വന്നു.
‘താങ്കളല്ലേ ഇത്തരമൊരു സാമ്യം ചൂണ്ടിക്കാട്ടുന്നത്. അതിനോട് ഞാൻ എങ്ങനെ യോജിക്കാതിരിക്കും. അവരുടെ ബൗളിങ് ആക്ഷൻ ആയാസരഹിതവും സുന്ദരവുമാണ്. നല്ല ഭാവിയുള്ള താരമാണ്.’-സഹീർ ഖാൻ സച്ചിന് മറുപടി നൽകി. രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയിൽ നിന്നുള്ള പെൺകുട്ടിയാണ് സുശീല. സ്കൂൾ യൂണിഫോം ധരിച്ച് ചെരുപ്പ് പോലും ധരിക്കാതെയാണ് സുശീലയുടെ ബൗളിങ്.