എന്നും ഉപരി ആഗോളവത്കൃതമായ ഒരു ലോകത്തിൽ നിയമ പ്രവർത്തകർക്ക് നിയമങ്ങളുടെ ചിട്ടയായ ശേഖരം വളരെ ഉപയോഗപ്രദമാണെന്ന് ഫ്രാൻസീസ് മാർപ്പാപ്പാ.
“വത്തിക്കാൻറെ ശിക്ഷാ നിയമങ്ങളും ചട്ടങ്ങളും” എന്ന ശീർഷകത്തിൽ വത്തിക്കാൻറെ പുസ്തക പ്രസാധക ശാല പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന് താൻ എഴുതിയ അവതാരികയിലാണ് ഫ്രാൻസീസ് പാപ്പാ ഇങ്ങനെ കുറിച്ചിരിക്കുന്നത്.
നിയമസംവിധാനങ്ങളുടെ സംയോജനത്തിൻറെ അഭംഗുര പ്രക്രിയയും സമൂഹത്തിൻറെ വികസനത്തിനും ജനങ്ങൾ തമ്മിലുള്ള സമാധാനത്തിനും, വ്യക്തിഗത രാഷ്ട്രങ്ങളോട് ആവശ്യപ്പെടുന്ന സഹകരണവും അതതുനാടുകളുടെ സവിശേഷതകളെ മാനിച്ചുകൊണ്ട്, അവയുടെ പരമാധികാരം വിനിയോഗിക്കുന്ന മേഖലകളെ നിയന്ത്രിക്കുന്ന നിയമങ്ങളെക്കുറിച്ചുള്ള അറിവ് അനിവാര്യമാക്കുന്നുവെന്ന് പാപ്പാ അവതാരികയിൽ വ്യക്തമാക്കുന്നു.
നിയമങ്ങൾ എല്ലായ്പ്പോഴും കാലോചിതവും അത്യാധുനിക നിയമ സംവിധാനങ്ങൾ പങ്കിടുന്ന മൂല്യങ്ങളോട് പ്രതികരിക്കുന്നവയും ആകേണ്ടതിന് ഉതകുന്ന ഭേദഗതികൾ നിയമങ്ങളിൽ ആവശ്യമാണെന്ന വസ്തു പാപ്പാ ചൂണ്ടിക്കാട്ടുന്നു.