പെരുമ്പാവൂര്‍ വാഴക്കുളം മാറമ്ബിള്ളി എംഇഎസ് കോളേജിലെ ക്രിസ്മസ് ആഘോഷമാണ് എം.വി.ഡിയുടെ നടപടിക്ക് കാരണമായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. കോളേജ് കോമ്ബൗണ്ടിന് പുറത്ത് പൊതുറോഡില്‍ വച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനങ്ങള്‍.

സുരക്ഷാ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയ വിദ്യാര്‍ഥികള്‍ ഡ്രൈവിംഗിനിടെ വാഹനങ്ങള്‍ക്ക് മുകളില്‍ കയറിയും, സ്റ്റെപ്പിനിക്ക് മുകളിലിരുന്നും യാത്ര ചെയ്യുകയായിരുന്നു. നിയമ ലംഘനങ്ങള്‍ കൃത്യമായി കാണാവുന്ന തരത്തിലുള്ള വീഡിയോകള്‍ പ്രചരിച്ചതോടെ എം.വി.ഡി നടപടിയെടുക്കുകയായിരുന്നു. ചിലരുടെ ലൈസന്‍സ് റദ്ദാക്കുന്ന നടികളും സ്വീകരിച്ചിട്ടുണ്ട്. വാഹന ഉടമകള്‍ക്ക് എംവിഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. നിരവധി വാഹനങ്ങളിലാണ് വിദ്യാര്‍ഥികള്‍ കോളേജിലേക്ക് വന്നത്. സീറ്റ് ബെല്‍റ്റ് പോലുള്ള പ്രാഥമിക സുരക്ഷിത സംവിധാനങ്ങള്‍ പോലും വിദ്യാാര്‍ത്ഥികള്‍ ധരിച്ചിരിക്കുന്നില്ല