സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേയക്ക് ഒരു ജില്ലയിലും മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. ശബരിമലയിലും ഇന്ന് പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അതേസമയം ആകാശം ഭാഗികമായി മേഘാവൃതമായതിനാൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (22/12/2024) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.