മുണ്ടക്കൈ- ചൂരൽമലയിലെ പുനരധിവാസം അടിയന്തരമായി നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാട് ദുരന്തത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. കേന്ദ്രം വയനാടിന് പണം നല്‍കില്ലെന്ന് ധാര്‍ഷ്ട്യം കാണിക്കുമ്പോള്‍ ഇവിടെ കാണുന്നത് സര്‍ക്കാരില്ലായ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദുരന്തമുണ്ടായി നാലര മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിനുള്ള സ്ഥലം പോലും കണ്ടുപിടിക്കാന്‍ സാര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും വി.ഡി. സതീശന് വിമശിച്ചു.
“സര്‍ക്കാര്‍ തയാറാക്കിയ ദുരിതബാധിതരുടെ പട്ടിക പോലും അബദ്ധമാണ്. വളരെ ചുരുക്കും ആളുകളെ ഉള്‍പ്പെടുത്തി തയാറാക്കിയ പട്ടികയില്‍ പോലും നൂറ് പേരുടെ പേരുകള്‍ ഇരട്ടിപ്പാണ്. എല്‍.പി. സ്കൂളില്‍ പഠിക്കുന്ന കുട്ടികളെ ഏല്‍പ്പിച്ചാല്‍ പോലും അവര്‍ ഇതിലും നന്നായി ഈ പട്ടിക തയറാക്കി നല്‍കുമായിരുന്നു. ഒട്ടും സുഷ്മതയില്ലാതെയാണ് സര്‍ക്കാര്‍ ഇത് കൈകാര്യം ചെയ്യുന്നത്.” പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.