ബിജെപിയുമായുള്ള ആഴ്ചകളോളം ചൂടേറിയ രാഷ്ട്രീയ വിനിമയത്തിന് ശേഷം, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും അവരുടെ കുടുംബത്തോടൊപ്പം ക്വാളിറ്റി ടെെം ചെലവഴിക്കാൻ ഞായറാഴ്ച ഒരു ഇടവേള എടുത്തു. ഡൽഹിയിലെ തിരക്കേറിയ കൊണാട്ട് പ്ലേസിലെ പ്രശസ്തമായ ക്വാളിറ്റി റെസ്റ്റോറൻ്റിലാണ് ഇതിനായി ഗാന്ധി കുടുംബം എത്തിയത്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധിയ്ക്കൊപ്പം അമ്മ സോണിയ ഗാന്ധി, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര, മകൾ മിരായ വാദ്ര, റോബർട്ട് വാദ്രയുടെ അമ്മ എന്നിവരും ഉണ്ടായിരുന്നു.
റെസ്റ്റോറൻ്റിലെ പ്രസിദ്ധമായ ചോലെ ഭട്ടൂര ഉൾപ്പെടെയുള്ള വിഭവങ്ങൾ ഗാന്ധി കുടുംബം രുചിച്ചു.