വിനോദസഞ്ചാരികൾക്കിടയിൽ പ്രശസ്തമായ ബ്രസീലിയൻ പട്ടണമായ ഗ്രമാഡോയിൽ ഒരു ചെറിയ വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാർ കൊല്ലപ്പെടുകയും പ്രദേശവാസികളായ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബ്രസീലിൻ്റെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.

“വിമാനം ഒരു വീടിൻ്റെ മേൽക്കൂരയിലും പിന്നീട് ഒരു കെട്ടിടത്തിൻ്റെ രണ്ടാം നിലയിലും ഇടിച്ച ശേഷം ഗ്രാമഡോയിലെ വലിയ ഒരു താമസസ്ഥലത്തെ മൊബൈൽ ഫോൺ ഷോപ്പിലേക്ക് ഇടിച്ചു. സമീപത്തുണ്ടായിരുന്ന പത്തിലധികം പേരെ പുക ശ്വസിച്ചതുൾപ്പെടെയുള്ള പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.” എക്‌സ്-ലെ ഒരു പോസ്റ്റിൽ ഏജൻസി പറഞ്ഞു.