ഛത്തീസ്ഗഢിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിവാഹിതരായ സ്ത്രീകൾക്കായുള്ള സർക്കാർ പദ്ധതിയിൽ അപ്രതീക്ഷിത ഗുണഭോക്താവിന് കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ. ഗുണഭോക്താവിൻ്റെ പേര് സണ്ണി ലിയോൺ, അവരുടെ ഭർത്താവിൻ്റെ പേര് ജോണി സിൻസ്, മുതിർന്ന സിനിമാതാരം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ബസ്തറിൽ നിന്നുള്ള ഒരാൾ നടിയുടെ പേരിൽ വ്യാജരേഖ ചമച്ചതായി ഒടുവിൽ അന്വേഷണത്തിൽ കണ്ടെത്തി.

ഉദ്യോഗസ്ഥരുടെ അപാകത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബസ്തർ കലക്ടർ ഹാരിസ് എസ് വനിതാ ശിശു വികസന വകുപ്പിനെ ഇക്കാര്യം അന്വേഷിക്കാൻ നിർദേശിച്ചു. ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ദുരുപയോഗം ചെയ്ത പണം തിരിച്ചുപിടിക്കാനും ഉൾപ്പെട്ടവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യാനും അദ്ദേഹം ഉത്തരവിട്ടു.