മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു.
പുലർച്ചെ അഞ്ചു മുതല്‍ വിശ്വാസികള്‍ക്ക് തങ്കഅങ്കി ദർശിക്കാനായുള്ള അവസരം ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു.വിവിധയിടങ്ങളിലെ സ്വീകരണത്തിനു ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര പമ്ബയിലെത്തും.
3.30 വരെ പമ്ബയിലെ തങ്ക അങ്കി ദർശനത്തിനു ശേഷം 6.15ന് ഘോഷയാത്ര സന്നിധാനത്തെത്തും. മണ്ഡലകാല ഉത്സവത്തിലെ പ്രധാന ചടങ്ങായ മണ്ഡലപൂജ 26ന് ഉച്ചയ്ക്ക് 12നും 12.30നും മധ്യേ നടക്കും.
തുടർന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടക്കുന്നതോടെ 41 ദിനങ്ങള്‍ നീണ്ടുനിന്ന മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകുന്നേരം അഞ്ചിന് നട വീണ്ടും തുറക്കും.