2023-24 കാലയളവിൽ ബി.ജെ.പിക്ക് സംഭാവനയായി 20000 രൂപ മുതലുള്ള തുകകളിലൂടെ ഏകദേശം 2,244 കോടി രൂപ ലഭിച്ചു, 2022-23 ൽ ലഭിച്ച തുകയുടെ മൂന്നിരട്ടിയിലധികമാണ് ഇത്.289 കോടി രൂപ സംഭാവനയായി നേടിയ കോൺഗ്രസിനെ പിന്തള്ളി കെ ചന്ദ്രശേഖർ റാവുവിൻ്റെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എല്ലാവരെയും ഞെട്ടിച്ച് രണ്ടാം സ്ഥാനത്ത് എത്തി. 580 കോടി രൂപയാണ് ബിആർഎസിന് ലഭിച്ചത്.

കഴിഞ്ഞ വർഷം 20,000 രൂപയും അതിനുമുകളിലും സംഭാവനയായി 79.9 കോടി രൂപയാണ് കോൺഗ്രസിന് ലഭിച്ചത്. ലളിതമായി പറഞ്ഞാൽ, ബിജെപിയുടെ സംഭാവന കോൺഗ്രസിനേക്കാൾ 776.82 ശതമാനം കൂടുതലാണ്.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം ബിജെപിക്കും കോൺഗ്രസിനും ഏറ്റവും കൂടുതൽ സംഭാവന നൽകിയത് പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റാണ്.  ബിജെപിക്ക് 723 കോടിയും കോൺഗ്രസിന് 156 കോടിയും പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് ലഭിച്ചു.