റൈഡുകൾ ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന മൊബൈൽ ഉപകരണത്തിന്റെ തരം അടിസ്ഥാനമാക്കി വ്യത്യസ്ത വിലനിർണ്ണയം നടത്തുന്നുണ്ടെന്ന ആരോപണത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഓലയ്ക്കും ഉബറിനും നോട്ടീസ് നൽകി.

കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയമാണ് വ്യാഴാഴ്ച നോട്ടീസ് നൽകിയത്.

ഉപഭോക്താവ് ഐഫോണോ ആൻഡ്രോയിഡ് മൊബെെൽ ആണോ ഉപയോഗിക്കുന്നത് എന്നത് ആശ്രയിച്ച്, ഒരേ സേവനത്തിന് രണ്ട് കമ്പനികളും വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതായി കാണപ്പെട്ടതിനെത്തുടർന്നാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നടപടിയെടുത്തത്.