കുതിച്ചുയരുന്ന വിമാനനിരക്കിൽ ആശങ്ക ചർച്ചചെയ്ത് ശനിയാഴ്ച ചേർന്ന പാർലമെൻറ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) യോഗം. വിമാനനിരക്ക് കുതിച്ചുയരുേമ്പാൾ സർക്കാർ സംവിധാനങ്ങൾ കാര്യമായി ഇടപെടുന്നില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. സിവിൽ ഏവിയേഷൻ സെക്രട്ടറിയും എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എ.ഇ.ആർ.എ) ചെയർപേഴ്സനും ഉൾപ്പെടെയുള്ളവർ ബുധനാഴ്ച സമിതിക്ക് മുന്നിൽ ഹാജരായിരുന്നു.
വിഷയത്തിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും വിശദമായ പ്രതികരണം സമർപ്പിക്കാൻ നിർദേശിച്ചതായും പി.എ.സി ചെയർപേഴ്സൻ കെ.സി. വേണുഗോപാൽ പറഞ്ഞു. വിമാനനിരക്കടക്കം സമാന വിഷയങ്ങൾ കേൾക്കാൻ അർധ ജുഡീഷ്യൽ സ്വഭാവമുള്ള സംവിധാനം വേണമെന്ന് എം.പിമാർ യോഗത്തിൽ ആവശ്യപ്പെട്ടു.