കഴിഞ്ഞ മാസം തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിഞ്ഞതിനാൽ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭത്തിലെ വെള്ളം മലിനമായെന്ന് സമാജ്‌വാദി പാർട്ടി എംപി ജയ ബച്ചൻ ആരോപിച്ചു.

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ സാധാരണക്കാർക്കായി പ്രത്യേക സംവിധാനങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് നടിയും രാഷ്ട്രീയ നാതാവുമായ ജയ ബച്ചൻ ആരോപിച്ചു.

“ഇപ്പോൾ ഏറ്റവും കൂടുതൽ മലിനമായ വെള്ളം എവിടെയാണ്? അത് കുംഭത്തിലാണ്. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിൽ വലിച്ചെറിഞ്ഞു. വെള്ളം മലിനമായതിനാൽ, യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. കുംഭമേള സന്ദർശിക്കുന്നവർക്ക് പ്രത്യേക പരിഗണനയൊന്നും ലഭിക്കുന്നില്ല, അവർക്ക് ഒരു ക്രമീകരണവുമില്ല. ”അവർ പാർലമെൻ്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.