2023 ഒക്ടോബർ 7-ന് ഹമാസിന്റെ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കഴിഞ്ഞ മാസം ഇസ്രായേൽ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹെർസി ഹലേവി രാജിവച്ചതിനെ തുടർന്ന് മേജർ ജനറൽ ഇയാൽ സമീറിനെ ഇസ്രായേൽ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. ഇദ്ദേഹം ആർമിയിൽ നിന്ന് വിരമിച്ച വ്യക്തിയാണ്.

28 വർഷമായി ഇസ്രായേൽ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച മേജർ ജനറലായ ഇയാൽ സമീർ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ അടുത്ത സുഹൃത്താണ്. ഗാസയിൽ 15 മാസമായും ലെബനിലിലും ഇസ്രയേൽ യുദ്ധം ചെയ്യുകയാണ്. ഇറാൻ, ഇറാഖ്, യെമൻ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച വ്യോമാക്രമണങ്ങളെ നേരിടുകയും ചെയ്യുന്ന അവസരത്തിലാണ് പുതിയ നിയമനം.

2018 മുതൽ 2021 വരെ സമീർ സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായി സേവനമനുഷ്ഠിച്ചുവെന്ന് സൈന്യത്തിന്റെ വെബ്‌സൈറ്റ് പറയുന്നു. ഗാസ അതിർത്തി ഉൾപ്പെടെയുള്ള സൈനിക പ്രവർത്തനങ്ങൾക്കും പ്രതിരോധത്തിനും ഉത്തരവാദിയായ സതേൺ കമാൻഡിനെ അദ്ദേഹം ഒരിക്കൽ നയിച്ചു, മുമ്പ് നെതന്യാഹുവിന്റെ സൈനിക സെക്രട്ടറിയായിരുന്നു.

2022-ൽ ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതനായ ഹെർസി ഹാലേവി, 2023 ഒക്ടോബർ 7- ഹമാസ് തെക്കൻ ഇസ്രായേലി സമൂഹങ്ങൾക്ക് നേരെ ആക്രമണം നടത്തിയപ്പോഴുണ്ടായ വൻ സുരക്ഷാ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കഴിഞ്ഞ മാസം രാജിവച്ചിരുന്നു.