തൻ്റേടത്തോടെ മുന്നോട്ട് പോകുമെന്നും ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികൾക്ക് എതിരായ പോരാട്ടം തുടരുമെന്നും ബിജെപി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജ്.
വാർത്ത ചാനലിൽ മുസ്ലീം മതത്തിനെതിരെ വിദ്വേഷപരമായ പരാമർശം നടത്തിയതിന് എടുത്ത കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പിസി ജോർജിൻ്റെ പ്രതികരണം.
കേസില്‍ ജാമ്യം കിട്ടിയ പിസി ജോര്‍ജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് വരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അദ്ദേഹം.