വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽവച്ച് മാർച്ച് ഒൻപതിന് ആരംഭിച്ച റോമൻ കൂരിയയ്ക്കുള്ള നോമ്പുകാല ധ്യാനത്തിൽ, പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകൻ ഫാ. റൊബെർത്തോ പസോളിനി തന്റെ ആദ്യസന്ദേശം നൽകി. ധ്യാനത്തിൽ ഫ്രാൻസിസ് പപ്പായയും ഓൺലൈനായി സംബന്ധിക്കുന്നുണ്ട്.

ആശുപതിയിൽ, തന്നെ ശുശ്രൂഷിക്കുന്നവർക്കൊപ്പം പാപ്പ രാവിലെ വിശുദ്ധ ബലിയിൽ സംബന്ധിച്ചു. തുടർന്ന് ശ്വസന, മോട്ടോർ തെറാപ്പിയും ഫിസിയോ തെറാപ്പിയും സ്വീകരിച്ചു. പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നും എന്നാൽ ഇത് സങ്കീർണ്ണത ഒഴിവാക്കുന്നില്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പരാമർശിച്ചിരുന്നു.