തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു. വെമ്പായം സ്വദേശി സുജിത് (25) നാണ് ഇടത് നെഞ്ചിൽ കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മാനവീയം വീഥിയിൽ വെച്ച് ഷിയാസ് എന്നയാൾ കുത്തിയെന്നാണ് സുജിതിന്റെ മൊഴി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുജിത് ചികിത്സ തേടിയിരിക്കുകയാണ്. സുജിത്തിൽ നിന്നും ഒരു കത്തിയും കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. ലഹരി ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.