ആം ആദ്മി പാർട്ടി എംഎൽഎ ഗുർപ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഗുർപ്രീത് ഗോഗി. അദ്ദേഹം അബദ്ധത്തിൽ സ്വയം വെടിവെച്ചതായി കുടുംബം അവകാശപ്പെടുന്നു.
ഗുർപ്രീത് ഗോഗിയെ വെള്ളിയാഴ്ച രാത്രിയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നും തലയ്ക്ക് വെടിയേറ്റതായും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ അവകാശപ്പെട്ടതായി ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
58 കാരനായ നിയമസഭാംഗം സംഭവം നടക്കുമ്പോൾ മുറിയിൽ തനിച്ചായിരുന്നുവെന്നും കുടുംബം പറഞ്ഞു.