കൊച്ചി: അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായിയുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള നിരന്തരമായ അഭ്യൂഹങ്ങൾക്കിടയിൽ ബച്ചൻ കുടുംബത്തിന്‍റെ അടുത്ത വൃത്തങ്ങളുടെ പ്രതികരണം ചില ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിട്ടു.
അഭിഷേക് ബച്ചനും നടി നിമ്രത് കൗറുമായുള്ള ബന്ധമാണ് താരദമ്പതികൾ വിവാഹമോചനത്തിലേക്ക് നയിക്കാന്‍ പോകാനുള്ള കാരണങ്ങളിലൊന്നായി ഗോസിപ്പ് പ്രചരിക്കുന്നത്. ഇപ്പോള്‍ ബച്ചൻ കുടുംബവുമായി അടുത്ത ഒരു വൃത്തം പേര് വെളിപ്പെടുത്താതെ സൂമിന് നൽകിയ അഭിമുഖത്തിൽ, അഭിഷേക് ബച്ചന്‍റെയും നിമ്രത് കൗറിന്‍റെയും ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾ തള്ളിക്കളഞ്ഞു, അവരെ ” അസംബന്ധവും, ദ്രോഹിക്കുന്നതും, ചവറ്റുകുട്ടയില്‍ ഇടേണ്ടതുമായ” ഒരു ഗോസിപ്പ് എന്നാണ് ഈ വൃത്തം ഇതിനെതിരെ പ്രതികരിച്ചത്.