മുംബൈ: അഭിഷേക് ബച്ചന്‍റെ പഴയൊരു അഭിമുഖത്തിന്‍റെ ക്ലിപ്പ് വീണ്ടും വൈറലാകുകയാണ്. ഐശ്വര്യ റായിയുമായുള്ള വിവാഹമോചന കിംവദന്തികൾ ശക്തമാകുന്ന സമയത്താണ് അവതാരകയായ സിമി ഗരേവാൾ  അഭിഷേകുമായി മുന്‍പ് നടത്തിയ അഭിമുഖത്തിന്‍റെ ക്ലിപ്പ് പങ്കിട്ടത്. 

ഈ ക്ലിപ്പില്‍ ബന്ധങ്ങളിലെ വിശ്വസ്തതയെയും പ്രതിബദ്ധതയെയും കുറിച്ച് അഭിഷേക് വാചാലമായി സംസാരിക്കുന്നത് കാണാം.  ബോളിവുഡിലെ ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് അഭിഷേക് എന്ന് പറഞ്ഞാണ് സിമി ഇത് ഷെയര്‍ ചെയ്തിട്ടുള്ളത്. ഐശ്വര്യ റായിയുടെ പിറന്നാള്‍ ദിനത്തിന് പിറ്റേ ദിവസമാണ് സിമിയുടെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. 

സിമി ഗരേവാൾ തന്‍റെ ജനപ്രിയ ഷോയായ റെൻഡെസ്വസ് വിത്ത് സിമി ഗരേവാളിൽ നിന്നുള്ള ഒരു ക്ലിപ്പാണ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത്. 2003-ലെ ഈ അഭിമുഖത്തിൽ ബന്ധങ്ങളിലെ പ്രതിബദ്ധതയെയും വിശ്വസ്തതയെയും കുറിച്ചുള്ള തന്‍റെ വീക്ഷണം വിശദമായി പറഞ്ഞു. ഒരു താമശയ്ക്കോ, കളിക്കോ വേണ്ടി പ്രതിബദ്ധത പ്രകടപ്പിക്കരുതെന്ന് അഭിഷേക് തുറന്നു പറയുന്നു.