അബുദാബി: സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലത്തുകൂടി റോഡു മുറിച്ചു കടന്ന് മലയാളി ബാലന് ദാരുണാന്ത്യം. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ മിലേനിയം ആശുപത്രിക്ക് സമീപം റോഡ് മുറിച്ചു കടക്കുമ്പോൾ ആണ് കുട്ടി അപകടത്തിൽപ്പെട്ടത്. കണ്ണൂർ പിലാത്തറ സ്വദേശി ഷാസിൽ മഹ്മൂദ് ആണ് മരിച്ചത്. അബുദാബി മോഡൽ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഷാസിൽ മഹ്മൂദ്

വീടിന് നേരെ മുന്നിലുള്ള ബസ് സ്റ്റോപ്പിൽ കുട്ടി ഇറങ്ങി. അവിടെ നിന്നും മുന്നോട്ട് അൽപം നടന്നാൽ ആണ് സീബ്ര ലെെൻ ഉള്ളത്. എന്നാൽ അവിടെ എത്താതെ കുട്ടി നേരെ റോഡ് മുറിച്ചു കടന്നു. അപ്പോൾ വേഗത്തിൽ വന്ന ഒരു വാഹനം കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ കുട്ടി മരിച്ചു.

ഈ റോഡിന്റെ രണ്ട് വശത്തും ഫ്ലാറ്റുകളും വില്ലകളും ആണ്. നിരവധി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നത്. ബസ് സ്റ്റോപ്പിലും മറ്റും ഇറങ്ങുന്നവർ ഇവിടെ സീബ്രാ ക്രോസിങ് ഉപയോഗിക്കാതെ റോഡ് മുറിച്ചു കടക്കുന്നത് പതിലാണ്. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇത് ശ്രദ്ധിക്കാതെ പോകും. അങ്ങനെ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. സീബ്രാ ക്രോസിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കാവൂ എന്ന് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. വാഹനങ്ങൾ പോകുന്നില്ലെങ്കിലും അങ്ങനെ മാത്രമേ റോഡ് മുറിച്ചു കടക്കാൻ പാടുള്ളു. നിയമം ലംഘിക്കുന്നത് ശ്രദ്ധിയിൽപ്പെട്ടാൻ കടുത്ത നടപടി സ്വീകരിക്കും.

200 മുതൽ 400 ദിർഹം വരെ പിഴ ചുമത്തും. സീബ്രാ ക്രോസ് ഉള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ വേഗത്തിൽ ഓടിക്കാൻ പാടില്ല. അവിടെ കാൽനട യാത്രക്കാർക്ക് ആണ് മുൻഗണന നൽകേണ്ടത്. ഈ ഭാഗങ്ങൾ വേഗത്തിൽ വാഹനം ഓടിച്ചാൽ ഡ്രൈവർമാർക്ക് പിഴ ലഭിക്കും. 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ഡ്രൈവർമാർക്ക് ലഭിക്കുക. അബുദാബി ഡിഫൻസിൽ ഉദ്യോഗസ്ഥനായ എം.പി.ഫസലുറഹ്മാന്റെ മകൻ ആണ് കണ്ണൂർ പിലാത്തറ സ്വദേശി ഷാസിൽ മഹ്മൂദ്. മാതാവ് എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി അധ്യാപിക പി ആയിഷ. സഹോദരൻ റിഹാം.
അപകടങ്ങൾ വിളച്ചു വരുത്തരുത്. നിയമങ്ങൾ എല്ലാവരും പാലിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.