നടൻ ജോജു ജോർജ്‌(Joju George) ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പണി’യുടെ പ്രിവ്യൂ കണ്ട് പ്രശംസയുമാചി തമിഴിന്റെ സ്റ്റാർ ഡയറക്ടർ കാർത്തിക്ക് സുബ്ബരാജ്. എക്സിലും ഇൻസ്റ്റയിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി പോസ്റ്റ്‌ ഷെയർ ചെയ്തു.

‘ഗംഭീര ആക്ഷൻ-ത്രില്ലർ, അസാമാന്യ പെർഫോമൻസ്’ എന്നെല്ലാമാണ് ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയായ ‘പണിയെ’ക്കുറിച്ച് തന്റെ എക്സിലും ഇൻസ്റ്റയിലും കാർത്തിക് സുബ്ബരാജ് കുറിച്ചത്. മുൻപിത്തരമൊരു പ്രശംസ മറ്റൊരു മലയാള സിനിമക്ക് ഇതുപോലൊരു അന്യഭാഷാ സെലെബ്രെറ്റി ഡയറക്ടർ നൽകിയിട്ടുണ്ടോ എന്ന് സംശയമാണ്.

ഇന്നലെ പുറത്തിറങ്ങിയ ‘പണിയുടെ’ ട്രെയിലർ ഇതിനോടകം തന്നെ ട്രെൻഡിംഗ് ആയി കഴിഞ്ഞു.
വിവിധ മേഖലകളിലെ നിരവധി പേരാണ് പണിയുടെ ട്രെയിലർ പങ്കു വെച്ചിരിക്കുന്നത്.
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പണി. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ഇന്നലെ പണിയുടെ ട്രെയ്ലർ പുറത്തിറങ്ങിയതിന് പിന്നാലെ പടം വാർത്തകളിൽ ഇടം നേടുകയാണ്.