കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ചലച്ചിത്ര നടൻ മോഹൻ രാജിന്റെ സംസ്കാരം ഇന്ന് നടക്കും. തിരുവനനന്തപുരം കാഞ്ഞിരംകുളത്തെ തറവാട് വീട്ടുവളപ്പിലായിരിക്കും സംസ്കാരം . ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു മോഹൻ രാജിന്റെ മരണം.
മൂന്നാം മുറ എന്ന ചിത്രത്തിലൂടെയാണ് മോഹൻ രാജ് സിനിമയിലെത്തുന്നത്. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ മോഹൻ രാജ് 300 ലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ആറാംതമ്പുരാൻ, ചെങ്കോൽ, നരസിംഹം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളും ശ്രദ്ധേയമായിരുന്നു.
സിനിമാ-സീരിയൽ താരവും നിർമ്മാതാവുമായ ദിനേശ് പണിക്കരാണ് നടൻ്റെ വിയോഗ വാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച റോഷാക്ക് ആണ് അവസാന ചിത്രം. സംസ്കാരം നാളെ വിട്ടുവളപ്പിൽ നടക്കും. മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രം കീരിക്കാടൻ ജോസാണ് ഇന്നും അദ്ദേഹത്തിൻ്റേതായി മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വേഷം. ഫിൽക്കാലത്ത് ഈ പേര് മോഹൻ രാജിൻ്റെ സ്വന്തം പേരായി മാറുകയായിരുന്നു .