സിനിമയിൽ പുരുഷന്മാർക്കാണ് മേധാവിത്വമെന്ന്  നടി പത്മപ്രിയ. നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നത്. നടന്മാരുടെ കഥകൾക്ക് ആണ് കൂടുതൽ പ്രാധാന്യമെന്നും നടി പറഞ്ഞു.

സ്ത്രീ മേധാവിത്വമുള്ള സിനിമകൾ കുറവാണ്. ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം എടുക്കാറില്ല. തമിഴ് സിനിമ ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ തന്നെ തല്ലിയെന്നും പത്മപ്രിയ പറഞ്ഞു. 

ജൂനിയർ ആർട്ടിസ്റ്റുകൾക്ക് 35 വയസിന് മുകളിൽ ജോലി ചെയ്യാൻ പറ്റാറില്ല. അവർക്ക് പലപ്പോഴും കൃത്യമായി ഭക്ഷണം നൽകാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ കൂടെ കിടക്കണമെന്നും പത്മപ്രിയ പറഞ്ഞു.

തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുന്നിൽവച്ച് തല്ലിയെന്നും നടി പറയുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകൾ ഇല്ലെന്നും നടി വ്യക്തമാക്കി.