ന്യൂയോര്‍ക്ക്: അദാനിയ്‌ക്കെതിരെ കൈക്കൂലിക്കുറ്റം ആരോപിക്കുകയും അദാനിയ്‌ക്ക് ശിക്ഷവിധിക്കുകയും ചെയ്ത് യുഎസ് ജഡ്ജി ബ്രിയോണ്‍ പീസിന് പണി കിട്ടി. അദ്ദേഹം അറ്റോര്‍ണി പദവിയില്‍ നിന്നും രാജിവെയ്‌ക്കുന്നതായി പ്രഖ്യാപിച്ചു.

യുഎസിലെ ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ടിലെ ജഡ്ജിയായിരുന്നു ബ്രിയോണ്‍ പീസ്. 2025 ജനവരി 10 മുതല്‍ ജോലിയില്‍ നിന്നും വിരമിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

അദാനിയെ കുറ്റപ്പെടുത്തിയ ബ്രിയോണ്‍ പീസിന് ജോര്‍ജ്ജ് സോറോസുമായി ബന്ധം

യാതൊരു പ്രകോപനവുമില്ലാതെ പൊടുന്നനെ എന്തിനാണ് യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ പീസ് അദാനിയ്‌ക്കെതിരെ കുറ്റം വിധിച്ചതെന്നത് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. പിന്നീടാണ് അദാനിയ്‌ക്കെതിരെ കുറ്റവും ശിക്ഷയും വിധിച്ചതിന് പിന്നില്‍ വലിയ അജണ്ടയുണ്ടെന്ന് തെളിഞ്ഞത്. അറ്റോര്‍ണി ബ്രിയോണ്‍ പീസിന്റെ ജീവിത പങ്കാളി ജാക്വിലിന്‍ ജോണ്‍സ് പീസ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് എന്ന സ്ഥാപനത്തിന്റെ സീനിയര്‍ അറ്റോര്‍ണി ആണ്. ബ്രയാന്‍ സ്റ്റീവന്‍സണ്‍ എന്ന വ്യക്തിയാണ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്. ഇദ്ദേഹം ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ യുഎസ് പ്രോഗ്രാംസില്‍ അംഗമാണ്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ജോര്‍ജ്ജ് സോറോസിന്റെ ഉടമസ്ഥതയിലുള്ള ഒരു എന്‍ജിഒ ആണ്.