ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരിമിതമായ അധികാരങ്ങള്‍ മാത്രമാണുള്ളത്. പെട്രോള്‍ പമ്ബ് അനുവദിക്കുന്നതുമായിട്ടോ, അത് സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ടോ ഏതെങ്കിലും തരത്തിലുള്ള ഇടപെടലിന് ഒരു സാധാരണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അധികാരം ഇല്ലെന്നും, അവർ ഒരു വൈസ്രോയിയോ മറ്റോ അല്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.

ഇനി നവീൻ ബാബുവിന്റെ കേസില്‍ ഉന്നയിക്കപ്പെട്ട ആരോപണം ശരിയാണെങ്കില്‍ തന്നെ, ഇതല്ല അതിനുള്ള നടപടി ക്രമങ്ങള്‍. ഇത്തരത്തിലുള്ള അപമാനം കൊലപാതകത്തിന് തുല്യമാണെന്നും, അവർക്കെതിരെ കൊലപാതകത്തിന് കേസ് എടുക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ആന്തൂർ സാജൻ കേസിലെന്ന പോലെ എ ഡി എം നവീൻ ബാബുവിന്റെ കാര്യത്തിലും സി പി എം സൈബർ സഖാക്കള്‍ ഇനി നിറം പിടിപ്പിച്ച കഥകളുമായി വരുമെന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്റെയും കുടുംബത്തിനും എതിരെ പല കഥകളും അടുത്ത ദിവസങ്ങളില്‍ നമുക്ക് പ്രതീക്ഷിക്കാമെന്നും, ഇപ്പോള്‍ തന്നെ ഇടത് സൈബർ ഇടങ്ങളില്‍ അതിനുള്ള പ്രവർത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.