അഫ്ഗാനിസ്താനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ച താലിബാൻ മന്ത്രിക്ക് അറസ്റ്റ് വാറന്റ്. തുടർന്ന് മന്ത്രി രാജ്യം വിട്ടു. താലിബാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായിയാണ് യു.എ.ഇയിലേക്ക് കടന്നത്.
ജനുവരി 20ന് അഫ്ഗാൻ-പാകിസ്താൻ അതിർത്തിക്കടുത്തുള്ള ഖോസ്ത് പ്രവിശ്യയിൽ നടന്ന ബിരുദദാന ചടങ്ങിനിടെയാണ് പെൺകുട്ടികൾക്ക് സെക്കൻഡറി സ്കൂളുകളിലും ഉന്നതവിദ്യാഭ്യാസ രംഗത്തുമുള്ള സർക്കാർ വിലക്കിനെ വിമർശിച്ചത്. തുടർന്ന് താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ മന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. ഇതോടെ മന്ത്രി രാജ്യം വിടുകയായിരുന്നു.