ആഫ്രോ-അമേരിക്കൻ കവയിത്രിയും ബ്ലാക് ആർട് മൂവ്മെൻ്റിൻ്റെ പ്രയോക്തവുമായ നിക്കി ജിയോവാനി (81) തിങ്കളാഴ്ച അന്തരിച്ചു. മൂന്നാം വട്ടവും കാൻസറിനോട് പൊരുതുകയായിരുന്നു അവർ. ‘നോക്സ്‌വിൽ ടെന്നിസി’, ‘നിക്കി-റോസ’ തുടങ്ങിയവയാണ് പ്രശസ്തമായ കവിതകൾ. 1965-74 കാലത്തെ ബ്ലാക്ക് ആർട്ട് മൂവ്മെന്റിൽ മായാ ആഞ്ജലു, ജെയിംസ് ബാൾഡ്‌വിൻ, ഓഡ്രി ലോഡ് എന്നിവർക്കൊപ്പം സജീവമായിരുന്നു ജിയോവാനി. റോസ പാർക്സ് അവാർഡ്, ലാങ്ടസ്റ്റൺ ഹ്യൂസ് അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്.

1943-ൽ ടെന്നസിയിലെ നോക്‌സ്‌വില്ലിലാണ് യോലാൻഡെ കൊർണേലിയ ജിയോവാനി ജൂനിയർ, എന്ന നിക്കി ജനിച്ചത്. നാഷ്‌വില്ലിലെ ഫിസ്ക് യൂണിവേഴ്‌സിറ്റിയിൽ പഠിച്ചു. ബ്ലാക് ലിറ്ററേച്ചറിലെ പ്രമുഖരായ അമിരി ബറാക്ക, ഗ്യൂഡ്ലി റാൻഡൽ എന്നിവരെ കണ്ടുമുട്ടിയ ശേഷമാണ് കൊളംബിയ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ആർട്‌സിൽ കവിത പഠിക്കാൻ പോകുന്നത്.

അവൾ 1968-ൽ തൻ്റെ ആദ്യ രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു – ബ്ലാക്ക് ഫീലിംഗ്, ബ്ലാക്ക് ടോക്ക്ബ്ലാക്ക് ജഡ്ജ്മെൻ്റ് – പിന്നീട് ദോസ് ഹു റൈഡ് നൈറ്റ് വിൻഡ് ആൻഡ് ബൈസിക്കിൾസ് ഉൾപ്പെടെ 30 പുസ്കങ്ങൾ പുറത്തിറങ്ങി.

1987 മുതൽ 2022 വരെ ജിയോവാനി വിർജീനിയ ടെക്കിൽ ഇംഗ്ലിഷ് പ്രഫസറായിരുന്നു. 2007-ൽ അവളുടെ മുൻ കവിതാ വിദ്യാർത്ഥികളിൽ ഒരാളായിരുന്ന കുപ്രസിദ്ധമായ വിർജീനിയ ടെക് വെടിവയ്പ്പിൽ 32 പേരെ കൊലപ്പെടുത്തിയത്. 2005-ൽ തൻ്റെ ക്ലാസിൽ നിന്ന് അയാളെ പുറത്താക്കാൻ താൻ സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നുവെന്നും അയാൾ ഭീഷണിയാണെന്ന് തനിക്ക് തോന്നിയിരുന്നു എന്നും ജിയോവാനി പിന്നീട് പറഞ്ഞു.